24,000 കള്ളപ്പണ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാരിനു ലഭിച്ചു

ഞായര്‍, 10 ഓഗസ്റ്റ് 2014 (16:16 IST)
രാജ്യത്ത് നിന്ന് നികുതി വെട്ടിച്ചു കടത്തിയ കള്ളപ്പണങ്ങളുടെ നിര്‍ണ്ണായക വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനു ലഭിച്ചു.  വിവിധ രാജ്യങ്ങളിലേക്ക് കടത്തിയ കള്ളപ്പണങ്ങളുടെ 24,000 ഇടപാടുകളുടെ വിവരങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

ന്യൂസിലന്‍ഡ്, സ്പെയ്ന്‍, യുകെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നിവരടക്കം പന്ത്രണ്ടോളം രാജ്യങ്ങള്‍ ആണ് വിവരങ്ങള്‍ കൈമാറിയത്. കള്ളപ്പണം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീം കോടതി രൂപീകരിച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയത്.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി. ചെറുതും വലുതുമായി 24,085 വിവരങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറിയത്.ന്യൂസിലന്‍ഡാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കൈമാറിയത്. 10,372 രേഖകളാണ് നല്‍കിയത്.

സ്പെയ്ന്‍(4169), യുകെ(3164), സ്വീഡന്‍(2404), ഡെന്‍മാര്‍ക്ക്(2145), ഫിന്‍ലന്‍ഡ്(685), പോര്‍ചുഗല്‍(625), ജപ്പാന്‍(440) എന്നിങ്ങനെയാണ് ഇന്ത്യക്ക് കിട്ടിയ രേഖകളുടെ എണ്ണം. ഓസ്ട്രേലിയ, മെക്സികോ, ഇറ്റലി, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ചെറിയ വിവരങ്ങളും കൈമാറി.

വെബ്ദുനിയ വായിക്കുക