ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്സൈറ്റ് തിരിച്ചുകിട്ടിയില്ല; സഹായിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ്

ബുധന്‍, 6 മാര്‍ച്ച് 2019 (16:24 IST)
ബിജെപിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് തിരിച്ചുപിടിക്കാൻ സഹായം വാഗ്ദാനം ചെയ്തു കോൺഗ്രസ്. ട്വിറ്ററിലൂടെയാണ് ബിജെപിയെ  കോൺഗ്രസ് പരിഹസിക്കുന്നത്. നിങ്ങൾ തകർന്നിരിക്കുകയാണെന്ന് അറിയാമെന്നും, സഹായം ആവശ്യമുണ്ടെങ്കിൽ ചെയ്തു തരാൻ സന്തോഷമേയുളളൂ എന്നുമായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്. ഹാക്കിങ് ശ്രമത്തെ തുടർന്ന് ബിജെപിയുടെ  വെബ്സൈറ്റ് ഡൗണായിരുന്നു. 
 
ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ചൊവ്വാഴച രാവിലെയോടെയാണ് മെയ്ന്റനൻസ് മോഡിലേക്ക് മാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു കൊണ്ടുളള ഒരു മീം ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിനു  ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ മോദി ശ്രമിക്കുമ്പോള്‍”ക്ഷമിക്കണം എനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്” എന്ന് പറഞ്ഞ് അവര്‍ നടന്നുപോകുന്ന രീതിയിലുള്ള എഡിറ്റിങ് വീഡിയോകളുമാണ് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.പിന്നീട് നിരവധി ട്രോളുകൾ സൈറ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. 
 
എന്നാൽ ഇതിനു പിന്നാലെ ക്ഷമിക്കണം ഉടൻ വെബ്സൈറ്റ് പ്രവർത്തനക്ഷമമാകുമെന്ന് പറഞ്ഞു ബിജെപി പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടിയായാണ് കോൺഗ്രസിന്റെ പരിഹാസരൂപേണയുളള സഹായവാഗ്ദാന പോസ്റ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍