എന്‍ഡിടിവി അടച്ചുപൂട്ടണം; എഡിറ്റര്‍ ഇന്‍ ചീഫിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണം, സര്‍ക്കാരിനെ ചാനല്‍ വിമര്‍ശിക്കുന്നു- മോഡി ഭക്‍തര്‍

ബുധന്‍, 6 ജനുവരി 2016 (13:48 IST)
രാജ്യത്തെ നടുക്കിയ പഞ്ചാബിലെ പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിച്ച എന്‍ഡിടിവിക്കെതിരെ ബിജെപിയും മോഡി ഭക്‍തരും രംഗത്ത്. ചാനല്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുകയാണ്. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ബര്‍ക്ക ദത്തിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും മോഡിയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തുകയാണ്.

പത്താന്‍കോട്ടില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറിയ ആക്രമണം അഴിച്ചുവിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്‌ചകള്‍ കാണിച്ചു തരുകയും അതിനെ ചോദ്യം ചെയ്‌തതുമാണ് മോഡി ഭക്‍തരെ പ്രകോപിപ്പിച്ചത്. ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ചാനലില്‍ ചര്‍ച്ചകളും ലൈവ് സംപ്രേഷണവും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ്   
ബിജെപി അനുയായികള്‍ രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക