ഗോവ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് ലക്ഷ്മികാന്ത് പര്‍സേക്കറിനെ തിരഞ്ഞെടുത്തു. നിലവിലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് പോകുന്നതോടെയാണ് പര്‍സേക്കര്‍ മുഖ്യമന്ത്രിയാകുന്നത്.
ഗോവയില്‍ ചേര്‍ന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തിലാണ് ഈ കാര്യത്തില്‍ തീരുമാനമായത്. മുതിര്‍ന്ന ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് ഗോവ മുഖ്യമന്ത്രിയായി ലക്ഷ്മികാന്ത് പര്‍സേക്കറിനെ തെരഞ്ഞെടുത്തതായി അറിയിച്ചത്. നിലവിലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു പര്‍സേക്കര്‍ മാന്‍ഡ്രേമില്‍ നിന്നുള്ള ഈ അമ്പത്തെട്ടുകാരന്‍.
ഞായറാഴ്ച നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ പ്രതിരോധ മന്ത്രിയാകുമെന്ന് ഉറപ്പായ മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം രാജ് ഭവനിലെത്തിയ പരീക്കര്‍ തന്റെ രാജിക്കത്ത് സംസ്ഥാന ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കൈമാറിയിരുന്നു.