ഹിന്ദു ദൈവങ്ങള്‍ രാജ്യദ്രോഹികള്‍; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതും ദേശിയ പതാക കത്തിക്കുന്നതിലും തെറ്റില്ല- പപ്പു യാദവ്
എല്ലാ ഹിന്ദു ദൈവങ്ങളും രാജ്യദ്രോഹികളാണെന്ന് ജന്‍ ജധികാര്‍ പാര്‍ട്ടി നേതാവായ പപ്പു യാദവ്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതും തെറ്റല്ലെന്നും ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ പതാക കത്തിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം ബീഹാറിലെ മധേപ്പുരയില്‍ പറഞ്ഞു.
ഹിന്ദു ദൈവങ്ങളില്‍ നിന്നുള്ള ചൂഷണം തടയാന്‍ ക്ഷേത്രത്തില്‍ പോകുന്നത് ഒഴിവാക്കണമെന്നും പപ്പു യാദവ് കുട്ടിച്ചേര്‍ത്തു. നേരത്തെ ആര്‍ജെഡിയില്‍ ആയിരുന്ന പപ്പു യാദവിനെ കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പപ്പു യാദവ് ബിജെപി അനുകൂല നിലപാടാണ് സ്വകരിച്ചത്. കോണ്‍ഗ്രസ് ബീഹാറില്‍ നിന്ന് തന്നെയുള്ള കോണ്‍ഗ്രസ് എംപി രഞ്ജീത് രഞ്ജനാണ് പപ്പു യാദവിന്റെ ഭാര്യ.