ലാദനെ പണം നല്‍കി സഹായിച്ചവരില്‍ ഇന്ത്യക്കാരനും

വ്യാഴം, 21 മെയ് 2015 (16:03 IST)
അൽ ഖൊയ്ദ മേധാവി ഒസാമ ബിൻ ലാദന് ജിഹാദി പ്രവര്‍ത്തനങ്ങള്‍ പണം നല്‍കി സഹായിച്ചവരില്‍ ഇന്ത്യക്കാരനും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അബോട്ടാബാദിലെ ഒളിയിടത്തിൽ നിന്ന് അമേരിക്ക പിടിച്ചെടുത്ത ഡയറിയിലാണ് ഇന്ത്യക്കാരനെ പറ്റി പരാമർശമുള്ളത്. മദീനയിൽ നിന്നുള്ള ഇന്ത്യക്കാരനായ ഒരാള്‍ 2008 മേയിലും 2009 ജൂലൈയിലും ലാദനെ പണം നല്‍കി സഹായിച്ചതയാണ് തെളിവുകള്‍.

2008 ൽ 2,92,000 രൂപയും 2009 ൽ 3,35,000 രൂപയുമാണ് നൽകിയിരിക്കുന്നത് . ഇതിൽ 5000 രൂപ സംഭാവന എത്തിച്ചയാൾക്ക് ടിപ്പായി നൽകിയെന്നും ലാദൻ രേഖപ്പെടുത്തിയിട്ടുണ്ട് .സംഭാവന നകിയ ആളെ ലാദന്‍ ഇന്ത്യന്‍ സഹോദരന്‍ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്.

പാകിസ്ഥാനിലെ ജിഹാദി സംഘടനകൾക്കാണ് ഈ പണം എത്തിച്ചിരിക്കുന്നത് . ഈ സംഘടനകളിൽ ഐ എസ് ഐ അനുകൂല ഭീകര സംഘടനകളും പെടും. ജിഹാദിനായി സ്വർണം വിറ്റ് കാശ് നൽകിയ സഹോദരിമാരെക്കുറിച്ചും പരാമർശങ്ങളുണ്ട്. ഐ എസ് ഐയുടെ വലം കൈ എന്നറിയപ്പെടുന്ന ഹഖാനി ശൃംഖല പണം പറ്റിയവരുടെ പട്ടികയിലുണ്ട് .പാകിസ്ഥാനിലെ തെഹരീക് ഇ താലിബാനും , ഹഖിമുള്ള മസൂദിന്റെ സംഘടനയും പണം ലഭിച്ചവരിൽ പെടുന്നു.

വെബ്ദുനിയ വായിക്കുക