100ൽ 90 മാര്‍ക്ക്; ഭഗവത് ഗീതാ പാരായണത്തിൽ മുസ്‌ലിം ബാലിക ഒന്നാമത്

വെള്ളി, 17 മാര്‍ച്ച് 2017 (15:06 IST)
100ൽ 90 മാർക്കും കരസ്ഥമാക്ക‌ി ഭഗവത് ഗീതാ പാരായണത്തിൽ അഞ്ചു വയസ്സുള്ള മുസ്‌ലിം ബാലിക ഒന്നാം സ്ഥാനത്ത്. സബ്‌ജൂനിയര്‍ വിഭാഗത്തിൽ മുതിർന്നവരെ തോൽപിച്ചാണ് സൊവാനിയ റസിഡൻഷ്യൽ സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥിനി ഫിർദൗസ് മുന്നിലെത്തിയിരിക്കുന്നത്. 
 
തങ്ങളുടെ ഗ്രാമമായ ദമാർപുരിൽ എല്ലാ വിഭാഗങ്ങളും തികഞ്ഞ സൗഹാർദത്തോടെയാണ് കഴിയുന്നത് എന്ന് ഫിർദൗസിന്റെ ഉമ്മ ആരിഫാ ബീവി അഭിപ്രായപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക