ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ബംഗളൂരു - ചെന്നൈ മെയില്‍ പാളം തെറ്റി. ട്രയിനിന്റെ രണ്ടു കോച്ചുകളാണ് പാളത്തില്‍ നിന്നും തെന്നി മാറിയത്.
ബുധനാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് ബേസിന് പാലത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്. തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു.
സ്ഥലത്തത്തെിയ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ഏഴരയോടെ രണ്ടു കോച്ചുകളും ശരിയാക്കി ട്രെയിന്‍ യാത്ര പുന:രാരംഭിച്ചു. അപകടത്തില്‍ ആളപായമില്ല.