ബീഫ് വിഷയം; പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് മീന കന്തസാമി

ബുധന്‍, 28 ഒക്‌ടോബര്‍ 2015 (16:41 IST)
ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ അവസാനം ഒരു സംസ്ഥാനത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് പ്രശസ്ത സാഹിത്യകാരി മീന കന്തസാമി.തന്റെ ഫേസ്ബുക്കിലൂടെയാണ് മീന അഭിപ്രായം പങ്കുവെച്ചത്.

കേരള ഹൗസില്‍ ബീഫിന്റെ പേരില്‍ നടന്ന റെയ്ഡും അതിനെതിരെ എം.പിമാരും രാഷ്ട്രീയ പ്രമുഖരും നടത്തിയ പ്രതിഷേധങ്ങളും നേരത്തെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മീന കന്തസാമിയുടെ പ്രതികരണം. ഇതിനിടെ കേരള ഹൗസ് മെനുവിൽ തുടർന്നും ബീഫ് ഉൾപ്പെടുത്താൻ മന്ത്രിസഭാ തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക