മണ്ടന്മാരേ... നിരോധിച്ചത് പോത്തിനെയല്ല പശുവിനെയാണ് !

വ്യാഴം, 5 മാര്‍ച്ച് 2015 (13:16 IST)
19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് മലയാളികളെ തെറ്റിദ്ധരിപ്പിച്ചു. മഹാരാഷ്ട്രയില്‍ ബീഫ് എന്ന് പറഞ്ഞാല്‍ കാള, പശു, മൂരി എന്നിവയുടെ ഇറച്ചിയാണ്. ഇവയെ അറക്കുന്നതും അവയുടെ മാംസം വില്‍ക്കുന്നതും മാത്രമാണ് നിരോധിച്ചിട്ടുള്ളത്. അതായത് പോത്തിന് നിരോധനം ഒന്നും ഇല്ല. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നത് മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു എന്നാണ്.

മഹാരാഷ്ട്ര അമിനല്‍ പ്രിസര്‍വേഷന്‍ (അന്റ്‌മെന്റ്) ആക്ട് പ്രകാരം പശു, കാള, പശുക്കുട്ടി, കാളക്കുട്ടി (മൂരി) എന്നിവയെ അറക്കുന്നതും അവയുടെ മാംസം വില്‍ക്കുന്നതും മാത്രമാണ് നിരോധിച്ചിട്ടുള്ളത്. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ ഇങ്ങനെയായിരുന്നു,  മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന കുറ്റവുമാക്കി മാറ്റി എന്നാണ്.

ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം 1976ല്‍ തന്നെ നടപ്പിലായിരുന്നു. 1996ല്‍ ബിജെപി - ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി അനുമതി നല്‍കിയതോടെയാണ്  19 വര്‍ഷത്തിനു ശേഷം മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക