ബാറുടമകൾക്കായി താൻ ഹാജരാകുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് മുകുള്‍ റോത്തഗി
ബാറുടമകൾക്കായി താൻ സുപ്രീംകോടതിയിൽ ഹാജരായതിൽ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് അറ്റോർണി ജനറൽ മുകുൾ റോത്തഗി. കേസിൽ കേന്ദ്രസർക്കാർ കക്ഷിയല്ലാത്തതിനാൽ ഹാജരായതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബാർ ഉടമകൾ തന്റെ മുൻ കക്ഷിയായതിനാലാണ് ഹാജരായതെന്നും എജി വ്യക്തമാക്കി.
അതേസമയം, ബാർ കേസിൽ എജി ഹാജരായതിൽ തെറ്റില്ലെന്ന് കേന്ദ്ര നിയമന്ത്രി സദാനന്ദഗൗഡയും വ്യക്തമാക്കി. മുൻകൂർ അനുമതിവാങ്ങിയ ശേഷമാണ് മുകുൾ റോത്തഗി ബാർ ഉടമകൾക്കായി സുപ്രീം കോടതിയിൽ ഹാജരായതെന്നും മന്ത്രി പറഞ്ഞു.