പള്ളിയിൽ പ്രാർത്ഥന നടക്കവെ അക്രമികൾ വൈദികനെ കഴുത്തറുത്ത് കൊന്നു

ബുധന്‍, 27 ജൂലൈ 2016 (07:35 IST)
പള്ളിയിൽ പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ ആക്രമികൾ വൈദികനെ കഴുത്തറുത്തു കൊന്നു. ഫ്രാൻസിലെ റോവനിലെ സെന്റ് എറ്റിയാനെ ഡു റോവ്റി പള്ളിയിലാണ് സംഭവം. മാരകായുധങ്ങാളുമായി പ്രാർത്ഥനാ സമയത്ത് പള്ളിയിൽ അതിക്രമിച്ച് കടക്കുകയായിരുന്നു ആക്രമികൾ.
 
അക്രമികൾ പള്ളിയിലുണ്ടായിരുന്ന ആറു പേരെ ബന്ദികളാക്കി. ഇതിനു ശേഷമാണ് 92 വയസ്സുള്ള വൈദികനെ വിശ്വാസികളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അക്രമികളെ പൊലീസ് വെടിവെച്ചു കൊന്നു. അക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക