തിരുവനന്തപുരത്തെ ഹൈടെക് എടിഎം തട്ടിപ്പുകേസില്‍ അറസ്റ്റിലാ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ മുംബൈയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് ഇന്നലെയും തെളിവെടുപ്പ് നടത്തി. ഗബ്രിയേല്‍ ഈ മാസമാദ്യം താമസിച്ചിരുന്ന ദക്ഷിണ മുംബൈ കഫ് പരേഡിലെ ബ്ലൂ ബേര്‍ഡ് ഹോട്ടലിലും ഏതാനും എടിഎമ്മുകളിലും അവയോട് അനുബന്ധിച്ച ബാങ്കുകളിലുമായിരുന്നു തെളിവെടുപ്പ്.
ശേഷിച്ച എടിഎമ്മുകളില്‍ ഇന്ന് തെളിവെടുപ്പു നടത്തും. മുംബൈയിലെ 25 എടിഎമുകളില്‍ നിന്ന് പണം പിന്‍വലിച്ചതായാണു ഗബ്രിയേല്‍ മരിയന്റെ മൊഴി. ഏതാനും എടിഎമ്മുകളില്‍ നിന്ന് ഗബ്രിയേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഫ് പരേഡിലെ ബ്ലൂ ബേര്‍ഡ് ഹോട്ടലില്‍ ഗബ്രിയേലിനൊപ്പം മറ്റൊരാളും താമസിച്ചിരുന്നതായാണു ഹോട്ടല്‍ അധികൃതര്‍ മൊഴി മല്‍കിയിരിക്കുന്നത്.