കോൺഗ്രസിനെ പുറത്താക്കി വൻഭൂരിപക്ഷത്തോടെ അസമിൽ വിജയിച്ച ബി ജെ പി സർക്കാർ അധികാരത്തിലേക്ക്. മെയ് 24 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. പതിനഞ്ചു വർഷം തുടർച്ചയായി അധികാരത്തിലിരുന്ന തരുൺ ഗൊഗോയി സർക്കാരിനെയാണ് ബി ജെ പി തുടച്ച് മാറ്റിയത്.
126 സീറ്റിൽ 87 എണ്ണം സ്വന്തമാക്കിയാണ് ബി ജെ പി യും സഖ്യകക്ഷികളും വിജയം കൈവരിച്ചത്. 89 സീറ്റുകളില്‍ മത്സരിച്ച് ബി ജെ പി 60 സീറ്റുകളില്‍ ജയിച്ചു കയറിയപ്പോള്‍ എ ജി പി 14 ഇടത്തും ബി പി എഫ് 12 സീറ്റുകളിലും വിജയക്കൊടി പാറിച്ചു. എ ജി പി30 സീറ്റുകളിലും ബി പി എഫ് 13 സീറ്റുകളിലുമാണ് മത്സരിച്ചത്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോണോവാള്‍ പട്ടികവര്‍ഗ സംവരണ മണ്ഡലമായ മജൂലിയില്‍നിന്ന് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.