എന്നൽ, സംഭവം വാർത്തയായതോടെ തൃഷയുടെ മാനേജർ വിശദീകരണുവായി രംഗത്തെത്തി. തൃഷയുടെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ച സംഭവം വൻ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അമ്മയ്ക്ക് അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്രേ. 2005 ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിനില്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരെ അമ്മ ഉമ കൃഷ്ണ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ ഇത്രയും നാളായിട്ടും കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ എത്താന്‍ ഉമ തയ്യാറായില്ല. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പലതവണ നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്. ചെന്നൈ കോടതിയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായി നടിയുടെ മാനേജര്‍ അറിയിച്ചു.