ജനുവരിയില്‍ സൈന്യം 11 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തി
ജനുവരിയില്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യം പരാജയപ്പെടുത്തിയത് 11 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍. ഇതില്‍ എട്ട് ശ്രമങ്ങള്‍ നടന്നത് കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ്.ബിഎസ്എഫാണ് ഇക്കാര്യം അറിയിച്ചത്. പാക് വെടിവെയ്പ്പ് മുതലെടുത്ത് നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം വരും ദിവസങ്ങളിലും തുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.
ലഷ്‌കര്‍ ഇ തോയ്ബയാണ് നുഴഞ്ഞു കയറ്റത്തിന് പിന്നില്‍.
അര്‍ണിയയിലും ആര്‍എസ് പുരയിലും പലതവണ സൈനികര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായതായും ബിഎസ്ഫിന്റെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതിനു തൊട്ട് പിന്നാലെയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായിരുന്നു.