അബ്ദുൾ കലാമിന്റെ പേര് തെറ്റിച്ചു; സോഷ്യല്‍ മീഡിയയില്‍ അനുഷ്ക ശര്‍മ്മക്ക് പൊങ്കാല
മണ്ടത്തരങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ച് ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മ. അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് ട്വിറ്ററില്‍ ആദരാഞ്ജലി അര്‍പ്പിക്കുമ്പോഴാണ് അനുഷ്കയ്ക്ക് അമിളി പറ്റിയത്. ട്വീറ്റില്‍ അനുഷ്ക കലാമിന്റെ പേര് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ അനുഷ്കാ ശർമ്മക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അബ്ദുൾ കലാമിന്റെ പേര് എബിജെ കലാം ആസാദ് എന്നായിരുന്നു ട്വിറ്ററിൽ കുറിച്ചത്. ഉടന്‍ തന്നെ ട്വിറ്ററില്‍ അനുഷ്കയെ വിമര്‍ശിച്ച് ട്വീറ്റുകള്‍ എത്തി. വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങിയതോടെ അനുഷ്ക തെറ്റ് തിരുത്തി, എന്നാല്‍ ഇത്തവണ പോസ്റ്റില്‍ എപിജെ വരെ ശരിയായി എന്നു മാത്രം, കലാം ആസാദ് അവിടെത്തന്നെ ഉണ്ടായിരുന്നു. ഇതോടെ വിമര്‍ശനങ്ങള്‍ ഇരട്ടിയായി. ഇതേത്തുടര്‍ന്ന് അനുഷ്ക മുൻ രാഷ്ട്രപതിയുടെ പേര് പഠിക്കുകയും തെറ്റു തിരുത്തിയ ട്വീറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.