ആരോഗ്യനില അതീവ ഗുരുതരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍
ചൊവ്വ, 24 നവംബര്‍ 2015 (17:29 IST)
തന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അമിതാഭ് ബച്ചന്റെ വെളിപ്പെടുത്തല്‍. തനിക്ക് ഗുരുതരമായ ലിവര്‍ സീറോസിസ് ആണെന്നും കരളിന്റെ 75 ശതമാനവും നശിച്ചു കഴിഞ്ഞതായും ബച്ചന്‍ വെളിപ്പെടുത്തി.
ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടിയില്‍ അദ്ദേഹം വ്യക്‌തമാക്കി.
കരളിനെ ബാധിക്കുന്ന ഗുരുതരമായ ലിവര്‍ സിറോസിസ് രോഗം തനിക്കുണ്ടെന്നും ഇതിന് ചികത്സ തേടി വരികയാണെന്നും ഇന്ത്യന്‍ സിനിമയുടെ ബിഗ്‌ബി പറഞ്ഞു.
തന്റെ കരളിന്റെ 25 ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂലി സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച് അപകടമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ തന്റെ ജീവന്‍ നിലനിര്‍ത്താനായി സ്വീകരിച്ച് രക്തത്തില്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച ആരുടെയോ രക്‌തവും ഉണ്ടായിരുന്നതായും അങ്ങനെയാണ് തനിക്ക് രോഗമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജീവന്‍ നിലനിര്‍ത്താനായി 60ഓളം കുപ്പി രക്‌തം വേണ്ടിവന്നു.18 വര്‍ഷത്തെ സാധാരണ ജീവിതത്തിന് ശേഷമാണ് കരളിന്റെ രോഗം തിരിച്ചറിഞ്ഞത് ബിഗ് ബി പറഞ്ഞു.
തനിക്ക് ദാനം ചെയ്‌ത രക്‌തം ഹെപ്പറ്റൈറ്റിസ് ബാധിതന്റെ ആണോ എന്ന് പരിശോധിച്ചില്ല. റ്റി.ബി, ഹെപ്പറ്റൈറ്റിസ് രോഗമുള്ളവര്‍ രക്‌തം ദാനം ചെയ്യരുതെന്നും സ്വീകരിക്കുമ്പോള്‍ പരിശോധിച്ച് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്ന് ഉറപ്പാക്കിയിട്ടേ സ്വീകരിക്കാവു എന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.