ആം ആദ്മി ഡല്‍ഹിയിലേക്കൊതുങ്ങുന്നു; ആദ്യം ഡല്‍ഹി പിടിക്കാന്‍ ധാരണ

തിങ്കള്‍, 28 ജൂലൈ 2014 (16:40 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. കൂടാതെ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പങ്കുചേരേണ്ടെന്നും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഡല്‍ഹിയിലെ ഭരണം കൈവിടാതെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ സംസ്ഥാനത്തെ ഏഴ് സീറ്റും നേടാമായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

തുടര്‍ന്നാണ് ഹരിയാന, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. ഇതില്‍ വ്യക്തമായ സ്വാധീനമുള്ള ഹരിയാനയില്‍ മത്സരിക്കേണ്ടന്ന തീരുമാനത്തെച്ചൊല്ലി പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നതയുണ്ട്.

പഞ്ചാബില്‍ രണ്ടു നിയമസഭാ സീറ്റുകളിലേക്ക് അടുത്തമാസം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും.

വെബ്ദുനിയ വായിക്കുക