'ബിജെപി എംഎൽഎമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നു'

ശനി, 6 സെപ്‌റ്റംബര്‍ 2014 (16:12 IST)
ബിജെപി കുതിരക്കച്ചവടം നടത്തി എംഎൽഎമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി നിയമസഭയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതിൽ നിന്ന് രാഷ്ട്രപതി പ്രണബ് മുഖർജി തടയണമെന്നും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ സർക്കാരുണ്ടാക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും. അതിനാല്‍ അവര്‍ എംഎൽഎമാർക്ക് കൂറു മാറുന്നതിനായി 20 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ഗവർണർ മന:പൂർവം അവരെ ക്ഷണിക്കുന്നത് തടയാന്‍ രാഷ്ട്രപതിയെ കാണുമെന്നും. ഈ നീക്കം ആം ആദ്മി തടയുമെന്നും അദ്ദേഹം പറഞ്ഞു.

കൂറു മാറുന്നതിനായി പണം നല്‍കുന്നവരെ തടയാനായി ഒളികാമറയിലൂടെ കുടുക്കാൻ പാർട്ടിയുടെ എംഎൽഎമാർക്ക് നിർദ്ദേശം നൽകിയതായും കെജ്‌രിവാൾ പറഞ്ഞു. ഇങ്ങനെ ഒളികാമറിയിലൂടെ ബിജെപി നേതാക്കളെ കുടുക്കിയ ശേഷം വിശ്വാസവോട്ടെടുപ്പ് സമയത്ത് അത് നിയമസഭയിൽ തെളിവായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക