കർണാടകയിൽ വൻ പ്രതിഷേധം

ബുധന്‍, 10 ജനുവരി 2018 (09:15 IST)
കർണാടകയിലെ വിജയപുരിയിൽ ദളിത് പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം. സംസ്ഥാനത്തെ ദളിത്​ സം​ടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
 
കർണാടകയുടെ വടക്കൻ മേഖലയിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്.  സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾ തകർന്നു. കെ എസ് ആർ ടി സി ബസുകൾ പൂർണമായും നിർത്തിവെച്ചു.  
 
വിജയപുരിയിൽ വെച്ചാണ് ഒരു സംഘം ആളുകൾ ദാനമ്മയെന്ന പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഡിസംബർ അവസാനമായിരുന്നു കേസിനാസ്പ്ദമായ സംഭവം. ബന്ധ്യ്വിനൊപ്പം വീട്ടിലെക്ക് മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.  
 
സംഭവത്തിൽ പൊലീസ് ചില ദളിത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധം ഇപ്പോൾ അക്രമാസക്തമായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍