ബിഗ് ഓഫറുമായി വീണ്ടും എയര്‍ ഏഷ്യ, ടിക്കറ്റ് 799 രൂപയ്ക്ക്
തിങ്കള്‍, 22 ജൂണ്‍ 2015 (15:55 IST)
ആഭ്യന്തര സര്‍വീസുകള്‍ കീശയിലൊതുങ്ങുന്ന തരത്തില്‍ നടത്തുന്ന എയര്‍ ഏഷ്യ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഫര്‍ പ്രകാരം ബംഗലൂരു- കൊച്ചി യാത്രയ്ക്ക് 799 രൂപ മാത്രം ടിക്കറ്റിനു മുടക്കിയാല്‍ മതിയാകും. എല്ലാ ചെലവുകളുമുള്‍പ്പെടെയാണ് ഇത്രയും കുറഞ്ജ് തുക ഈടാകുക. എന്നാല്‍ ഓഫര്‍ ജൂണ്‍ 28 ന് അവസാനിക്കും. 2016 ഫെബ്രുവരി 15 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള യാത്രകള്‍ക്കുള്ള മുന്‍കൂര്‍ ബുക്കിംഗിനാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈറൂട്ടിനു പുറമെ മറ്റു ചില റൂട്ടുകളിലും കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ പ്രകാരം ബംഗലൂരു - പൂനെ, ബംഗളൂരു -ഗോവ, ബംഗലൂരു- വിശാഖപട്ടണം യാത്രകള്‍ക്ക് 999 രൂപയാകും. ബംഗളൂരു - ജയ്പൂര്‍ യാത്രാനിരക്ക് 1,599 രൂപയില്‍ തുടങ്ങും. ബംഗളൂരു- ചണ്ഡിഗഢ് നിരക്ക് 1,799 രൂപയ്ക്കും ബംഗലൂരു-ന്യൂഡല്‍ഹി നിരക്ക് 1,999 രൂപയുമാണ്.
അടുത്ത കാലത്ത് എലര്‍ ഇന്ത്യ 66 കേന്ദ്രങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വീസുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ജെറ്റ്എയര്‍വേസ്, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളും ഓഫറുകളുമായി രംഗത്തുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഇത്തരം ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നാണ് വിവരം.