ഇന്ത്യ അഗ്നി മൂന്ന് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

വ്യാഴം, 16 ഏപ്രില്‍ 2015 (15:14 IST)
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത അഗ്നി മൂന്ന് ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് അഗ്നി മൂന്ന്.

ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ഭൂതല ഭൂതല മിസൈലായ അഗ്നി മൂന്നിന് 3000 കിലോമീറ്ററിന് അധികമാണ് ദൂരപരിധി. 16 മീറ്റര്‍ നീളവും 48 ടണ്‍ ഭാരവുമുള്ള മിസൈലിന് 1.5 ടണ്‍ ആണവ പോര്‍മുന വഹിക്കാനാകും. ഖര ഇന്ധം ഉപയോഗിക്കുന്ന മിസൈലില്‍ 17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവും 50 ടണ്‍ ഭാരവുമുണ്ട്.മിസൈലിന്റെ മൂന്നാമത്തെ പരീക്ഷണമാണിത്.

വെബ്ദുനിയ വായിക്കുക