വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്: ഇത്തവണ നിരോധിച്ചത് ചൈനീസ് ടെക് ഭീമനായ അലിബാബാ വര്‍ക് ബെഞ്ച് അടക്കമുള്ള 44 ആപ്പുകള്‍

ശ്രീനു എസ്

ചൊവ്വ, 24 നവം‌ബര്‍ 2020 (18:14 IST)
രാജ്യത്ത് വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക് സര്‍ക്കാര്‍ നടപ്പാക്കി. ഇത്തവണ നിരോധിച്ചത് ചൈനീസ് ടെക് ഭീമനായ അലിബാബാ വര്‍ക് ബെഞ്ച് അടക്കമുള്ള 44 ആപ്പുകളാണ്. വീണ്ടും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നടപടികളാണ് ഉണ്ടായിരിക്കുന്നത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി.
 
ഇതോടെ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു. AliSuppliers Mobile App, Alibaba Workbench, AliExpress - Smarter Shopping, Better Living, Alipay Cashier, Lalamove India - Delivery App, Drive with Lalamove India, Snack Video, CamCard - Business Card Reader, Chinese Social - Free Online Dating Video App & Chta, Date in Asia - Dating & Chat For Asian Singlse, We Date-Dating App, Free dating app- Singol, start your date!, Adore App, TrulyChinese - Chinese Dating App, TrulyAsian - Asian Dating App, ChinaLove: dating app for Chinese singlse, DateMyAge: Chat, Meet, Date Mature Singles Online തുടങ്ങിയവയാണ് നിരോധിക്കപ്പെട്ടവയില്‍ പ്രമുഖ ആപ്പുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍