ഉദാഹരണമായി ഒരു റസ്റ്റോറന്റിന്റെ ചിത്രം പകർത്തുക, സർവേയുടെ ഭാഗമായി ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഇംഗ്ലീഷിൽ നിന്നും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം നൽകുക എന്നിങ്ങനെയുള്ള ടാസ്‌ക്കുകളാണ് ആപ്പിൽ ഉണ്ടാവുക. നിലവിൽ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ടാസ്ക്സ് മേറ്റ് ആപ്പ് ഗൂഗിൾ പ്ലേയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും റഫറൽ കോഡ് ഇല്ലാതെ ആർക്കും ഉപയോഗിക്കാനാവില്ല.
ഒരു സ്ഥലത്ത് തന്നെ ഇരുന്നും സമീപപ്രദേശങ്ങളിൽ പോയിയുമുള്ള ടാസ്‌ക്കുകൾ ആപ്പിലുണ്ടാകും. ഓരോ ടാസ്കിന്റേയും പ്രതിഫലമെത്രയെന്ന് കാണിച്ചിട്ടുണ്ടാവും. പുറത്തുനിന്നുള്ള സ്ഥാപനങ്ങൾ നൽകുന്ന ടാസ്കുകളും ഗൂഗിൾ തന്നെ നേരിട്ട് നൽകുന്ന ടാസ്‌ക്കുകളും ഇതിൽ കാണും.കടകളുടെയും കെട്ടിടങ്ങളുടേയും ചിത്രങ്ങൾ പകർത്തുന്നതിലൂടെ മാപ്പിങ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഗൂഗിൾ ഉദ്ദേശിക്കുന്നത്. പൂർത്തിയായ ടാസ്കുകൾ, ശരിയായി ചെയ്തവ, നിങ്ങളുടെ ലെവൽ, പരിശോധനയിലുള്ള ടാസ്കുകൾ എന്നിവയും ആപ്പിൽ കാണാം.