രാജ്യസുരക്ഷയ്ക്ക് ഭീഷണി: 43 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

ചൊവ്വ, 24 നവം‌ബര്‍ 2020 (17:55 IST)
രാജ്യസുരക്ഷാ പ്രശ്‌നം മുൻനിർത്തി 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. ചൈനീസ് ആപ്പുകളാണ് നിരോധിച്ചവയിൽ ഏറെയും. സ്നാക് വീഡിയോ,വീഡേറ്റ്,ബോക്‌സ്റ്റാർ,അലി എക്സ്‌പ്രസ് എന്നിവയെല്ലാം നിരോധിത ആപ്പുകളുടെ പട്ടികയിലുണ്ട്.
 
ഇത് മൂന്നാം തവണയാണ് കേ‌ന്ദ്രം ആപ്പുകൾ നിരോധിക്കുന്നത്. സ്വകാര്യത,ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250ഓളം ആപ്പുകൾ നിരീക്ഷണത്തിലാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടികാട്ടി പബ്‌ജി,ടിക്‌ടോക് അടക്കമുള്ള മൊബൈൽ ആപ്പുകൾ കേന്ദ്രം നേരത്തെ നിരോധിച്ചിരുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍