ആനുകൂല്യങ്ങളെല്ലാം ഇനി ബാങ്കുവഴി, ആധാറില്ലാത്തവര്‍ വഴിയാധാരാരമാകും

വ്യാഴം, 26 ഫെബ്രുവരി 2015 (11:22 IST)
പാചകവാതക സബ്സീഡി നേരിട്ട് ബാങ്ക് അക്കൌണ്ടില്‍ നല്‍കുന്ന മാതൃകയില്‍ ഇനിമുതല്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ആനുക്യൂല്യങ്ങളും ബാങ്ക്വഴി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകുമെന്നാണ് സൂചന. കേന്ദ്ര ധനകാര്യമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രാലയങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. 
 
പെന്‍ഷനും, സ്‌കോളര്‍ഷിപ്പ് തുകയും ഉള്‍പ്പടെ 35 സേവനങ്ങളാണ് നിലവില്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നത്. ഇതിനുപുറമേ ഭക്ഷ്യസബ്‌സിഡി തുക, ദേശീയ തൊഴിലുറപ്പ് പദ്ധതി വേതനം എന്നിങ്ങനെ എല്ലാം ഇനി ബാങ്ക് മുഖേനെയാകും. ഭക്ഷ്യമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 
 
ഇനിമുതല്‍ ഉപഭോക്താക്കള്‍ ഭക്ഷ്യവസ്തുക്കള്‍, പൊതുവിപണിയില്‍ നല്‍കുന്ന അതേ നിരക്കില്‍ സാധനങ്ങള്‍ വാങ്ങേണ്ടതായി വരും. പകരം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും സബ്സിഡികളും നേരിട്ട് ബാങ്ക് അക്കൌണ്ടില്‍ സര്‍ക്കാര്‍ വരവ് വയ്ക്കും. ആധാര്‍ നമ്പര്‍ അക്കൌണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഇത് വളരെ പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നു. റേഷനിംഗ് സമ്പ്രദായത്തില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എങ്ങനെ ഉപഭോക്തവിന് നല്‍കും എന്നതില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുമുണ്ട്.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക