‘അച്‌ഛേ ദിന്‍ ആയേംഗെ’ എന്ന് ആദ്യം പറഞ്ഞത് മന്‍മോഹന്‍ സിങ്; എന്നാല്‍ അതിപ്പോള്‍ സര്‍ക്കാരിന് കഴുത്തില്‍ കെട്ടിയ തിരികല്ല് പോലെയായെന്നും ഗ‍ഡ്‌കരി

ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (12:00 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രയോഗമായ ‘അച്‌ഛേ ദിന്‍’ആദ്യമായി പ്രയോഗിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. എന്നാല്‍, ഇപ്പോള്‍ അത് എന്‍ ഡി എ സര്‍ക്കാരിന്റെ കഴുത്തിലെ തിരികല്ലായെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത് മോഡി ആ‍വര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, അത് ഇപ്പോള്‍ ഞങ്ങളുടെ കഴുത്തില്‍ കെട്ടിയ തിരികല്ല് പോലെയായി. ഒരാളുടെ വിശ്വാസത്തെ ആധാരമാക്കിയുള്ളതാണ് അച്‌ഛേ ദിന്‍. ഡല്‍ഹിയില്‍ ഒരു പ്രവാസി സമ്മേളനത്തില്‍ വെച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആണ് ഈ പദപ്രയോഗം ആദ്യമായി നടത്തിയത്.
 
മോഡി അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാല്‍, അത് ഇപ്പോള്‍ ഞങ്ങളുടെ കഴുത്തില്‍ തിരികല്ല് കെട്ടിത് പോലെയായെന്നും ഗഡ്‌കരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക