അഭിനന്ദൻ, സിനിമ, ആർമി, ഇന്ത്യ, ഇന്ത്യൻ ആർമി
Abhinandhan, Cinema, Army, India, Indian Army
രാജ്യം ഒന്നടങ്കം അഭിമാനിക്കുകയാണ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനനെ ഓർത്ത്. ധൈര്യത്തിനും ആത്മാഭിമാനത്തിനും മറ്റൊരു പേരുണ്ടെങ്കിൽ അത് അഭിനന്ദൻ എന്നാണെന്ന് ഇന്ത്യ ഒന്നടങ്കം പറയുന്നു. പാകിസ്ഥാന് മുന്നിൽ പെട്ടെങ്കിലും തലകുനിക്കാതെ ധീര സൈനികനായി നിലയുറപ്പിച്ച അദ്ദേഹത്തിന്റെ മനസാന്നിധ്യം അപാരമാണെന്ന് ഭാരതം പറയുന്നു.
അഭിനന്ദനെ ആക്രമിക്കാൻ അവർ ശ്രമിച്ചു. ഇതോടെ അവർക്ക് നേരെ തോക്ക് ചൂണ്ടി തന്റെ കൈവശമുണ്ടായിരുന്ന രേഖകൾ നശിപ്പിക്കുകയായിരുന്നു അഭിനന്ദൻ ചെയ്തത്. ഇതിന്റെ വീഡിയോ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയകളിൽ പലരും ഷെയർ ചെയ്യുന്നത് പണ്ട് ഷൂട്ട് ചെയ്ത ഒരു ടെലിഫിലിം ആണ്. അതിലെ രംഗങ്ങളാണ് അഭിനന്ദനെന്ന പേരിൽ പലരും പ്രചരിപ്പിക്കുന്നത്.