മദനിയുടെ കാഴ്ചയും കാലിന്റെ ചലനശേഷിയും നഷ്ടമായെന്ന് ഡോക്ടര്‍മാര്‍
സുപ്രിം കോടതി ചികിത്സക്കായി ഒരു മാസത്തെ ജാമ്യം അനുവദിച്ച പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കജനകമെന്ന് പരിശോധനാ ഫലങ്ങള്‍.
മദനിയുടെ ഇടതുകാലിന്റെ സ്പര്‍ശശേഷി പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. കാലിന്റെ തളര്‍ച്ച മുട്ടിനുമുകളിലേക്കും വ്യാപിക്കുന്നു. കണ്ണിന്റെ നഷ്ടമായ കാഴ്ച ശക്തി ഇനി തിരിച്ചു പിടിക്കാനാവില്ലെന്നും. നിലവിലെ കാഴ്ച നഷ്ട്പ്പെടാതിരിക്കാനുള്ള ചികിത്സയാണ് ഇനി നല്‍കാന്‍ കഴിയുകയുള്ളുവെന്നും സൗഖ്യ ആശുപത്രി വ്യക്തമാക്കുന്നു.
8 പരിശോധനകള്‍ നടത്തിയ ശേഷമാണ് ഈ കണ്ടെത്തലുകള്‍. അനിയന്ത്രിതമായ പ്രമേഹവും ചികിത്സയ്ക്ക് വിലക്കാകുയാണെന്നും നോമ്പും തുടര്‍ ചികിത്സ സുഗമമാക്കുന്നതിന് തിരിച്ചടിയായതായി മദനിയെ ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി. ബംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹെല്‍ത്ത് സെന്ററിലാണ് ആദ്യഘട്ട ചികിത്സ നടക്കുന്നത്.