ബിഹാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു നിയമ ബിരുദം നേടിയതായാണ് തോമര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തോമറിന് ബിരുദം നല്‍കിയതായി യൂണിവേഴ്സിറ്റിയില്‍ രേഖകളില്ലെന്നും തോമറിന്റെ സര്‍ട്ടിഫിക്കറ്റിന്റെ നമ്പരില്‍ മറ്റൊരാള്‍ക്കാണു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നുമാണ് യൂണിവേഴ്സിറ്റി അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തോമറിനോട് വിശദീകരണം ആവശ്യപ്പെട്ടു.