രണ്ടുപേര്‍ക്കെതിരെയ്യും നടപടി വേണമെന്ന് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് വിഷയം വോട്ടിനിട്ടപ്പോള്‍ ഭൂരിഭാഗം പേരും ഇരുവരേയും പുറത്താക്കുന്നതിനനുകൂലമായി വോട്ട് ചെയ്തു. നേരത്തെ ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടി കെജ്രിവാള്‍ എഎപി ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നുവെന്ന് ദേശീയ നിര്‍വ്വാഹക സമിതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് തള്ളിയ സമിതി ഒരേസമയം പാര്‍ട്ടീ കണ്‍വീനര്‍ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും നിര്‍വഹിക്കുന്നതില്‍ അനൌചിത്യമില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കെജ്‌രിവാള്‍ വണ്‍മാന്‍ഷോ നടത്തുകയാണെന്ന് മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണ്‍ ഇന്നലെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കെജ്‌രിവാളിനെതിരെ നേതാവ് യോഗേന്ദ്രയാദവും രംഗത്തെത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകുന്ന സൂചനകള്‍ പുറത്ത് വന്നത്. പാര്‍ട്ടിയുടെ രണ്ട് ശക്തമായ നേതാക്കളാണ് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും. എന്നാല്‍ ഇരുവര്‍ക്കുമെതിരെ കത്ത് പുറത്ത് വിട്ട ദിലീപ് പാണ്ഡെയ്ക്കെതിരെ നടപടി എടുത്തിട്ടില്ല് എന്ന്തും ശ്രദ്ദേയമാണ്. നിലവില്‍ ആം അദ്മിയില്‍ കെജ്രിവാള്‍ പക്ഷവും വിമത പക്ഷവും എന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയെങ്കിലും യോഗേന്ദ്ര യാദവിന് ആപ്പിന്റെ കര്‍ഷകസംഘടനയായ കിസാന്‍ മോര്‍ച്ചയുടെ ചുമതല നല്‍കിയും പ്രശാന്ത് ഭൂഷണെ പാര്‍ട്ടിയുടെ ലോക്പാല്‍ സമിതിയുടെ അധ്യക്ഷനാക്കിയും പ്രശ്നം ഒത്തു തീര്‍ക്കാനും പാര്‍ട്ടീ ശ്രമം തുടങ്ങി.