രണ്ടുവയസുകാരിയെ എഴുപതുകാരനായ വിമുക്തഭടന്‍ ബലാത്സംഗം ചെയ്തു

വ്യാഴം, 28 ഓഗസ്റ്റ് 2014 (10:59 IST)
രണ്ടുവയസുകാരിയെ എഴുപതുകാരനായ വിമുക്തഭടന്‍ ബലാത്സംഗം ചെയ്തു. ഹനുമാന്‍ഗറിലെ മക്കാസാര്‍ ഗ്രാമത്തിലാണ് സംഭവം. ഗുര്‍ബെജ്‌ സിംഗ്‌ എന്ന വിമുക്‌തഭടനാണ്ഗ്രാമവാസിയായ പെണ്‍കുഞ്ഞിനെ ബലാത്സംഗത്തിന്‌ ഇരയാക്കിയത്‌.
 
വീടിന്‌ സമീപത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിനുള്ളിലേക്ക്‌ പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന്‌ അയല്‍ക്കാര്‍ പറഞ്ഞറിഞ്ഞ്‌ വീട്ടിലെത്തിയ മാതാപിതാക്കള്‍ ഗുര്‍ബെജ്‌ സിംഗിനെ കയ്യോടെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന്‌ പിന്നാലെ കുറ്റവാളിയെ തങ്ങള്‍ക്ക്‌ വിട്ടുതരണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗ്രാമീണര്‍ ഒന്നടങ്കം പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ തടിച്ചു കൂടി.
 
പൊലീസുകാരെ പോലും സംഭവം ഞെട്ടിച്ചതായി എസ്‌ പി ശരത്‌ കവിരാജ്‌ പറഞ്ഞു. കഴിയും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്‌ പൊലീസ്‌. 
 

വെബ്ദുനിയ വായിക്കുക