കശ്‌മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു

ഞായര്‍, 12 ഫെബ്രുവരി 2017 (11:01 IST)
ജമ്മു കശ്​മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല്​​ ഹിസ്​ബുൽ മുജാഹിദീൻ ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു. കുൽഗാമിലെ യാരിപോരയിൽ ഞായറാഴ്​ച രാവിലെയാണ്​ സംഭവമുണ്ടായത്​.

പതിവു സുരക്ഷാ പരിശോധനയ്‌ക്കിടെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന്  സൈന്യവും പൊലീസും നടത്തിയ തിരിച്ചടിയിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ഇതിൽ രണ്ടു ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന നിഗമനത്തില്‍ സൈന്യം തെരച്ചില്‍ ശക്തമാക്കി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​. കൊല്ലപ്പെട്ട ഭീകരില്‍ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക