ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
വ്യാഴം, 23 ഏപ്രില്‍ 2015 (18:27 IST)
ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ ട്രെയിനിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നീരജ് തിവാരി, സോനു, ബാല്‍ കൃഷ്ണ ദ്വിവേദി എന്നിവരാണ് മരിച്ചത്. ഇവര്‍ ബന്ധുക്കളാണ്.
രാജാജിപുരത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇവര്‍. ട്രെയിന്‍ വരുന്നത് കണ്ടിട്ടും വേഗത്തില്‍ പാളം കടക്കാന്‍ യുവാക്കള്‍ ശ്രമിച്ചതാണ അപകടത്തിനിടയാക്കിയത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.