ജയലളിതയുടെ മരണം ഏല്പിച്ച ആഘാതം; തമിഴ്നാട്ടില്‍ മരിച്ചത് 203 പേര്‍; മരണം വരിച്ചവരുടെ കുടുംബത്തിന് ആറുകോടി രൂപ

ശനി, 10 ഡിസം‌ബര്‍ 2016 (15:19 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം ഏല്പിച്ച ആഘാതത്തില്‍ സംസ്ഥാനത്ത് മരണപ്പെട്ടത് 203 പേര്‍. പ്രവര്‍ത്തകരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പാര്‍ട്ടി മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് മൂന്നുലക്ഷം രൂപ വീതം നഷ്‌ടപരിഹാരവും പ്രഖ്യാപിച്ചു. മരിച്ച 203 പേരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും പാര്‍ട്ടി പുറത്തുവിട്ടു.
 
ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, കഡ്‌ലൂര്‍, കൃഷ്‌ണഗിരി, ഈറോഡ്, തിരുപുര്‍ ജില്ലകളില്‍ ആണ് ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ മരണം വരിച്ചത്. കഴിഞ്ഞദിവസം ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 77 പേരുടെ പേരുവിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിരുന്നു. അതേസമയം, അനൌദ്യോഗികമായ കണക്ക് അനുസരിച്ച് ജയലളിതയുടെ മരണത്തെ തുടര്‍ന്ന് 280 പേര്‍ മരിച്ചെന്നാണ് കണക്ക്.
 
പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു ജയലളിത ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക