2ജി സ്പെക്ട്രം ഇനി സൌജന്യമായി ലഭിക്കില്ല

ശനി, 29 ജനുവരി 2011 (16:01 IST)
PTI
2ജി സ്പെക്ട്രം വിതരണം വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ടെലികോം നയം ഉടന്‍ പ്രഖ്യാപിക്കും. പുതിയ നയമനുസരിച്ച് 2ജി ലൈസന്‍സുകള്‍ക്കൊപ്പം സ്പെക്ട്രം സൌജന്യമായി നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

2008-ല്‍ ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് 4.4 മെഗാഹെര്‍ട്സും ഐഡിയ, വോഡഫോണ്‍, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ക്ക് 6.2 മെഗാ ഹെര്‍ട്സും സൌജന്യമായി അനുവദിക്കും. എന്നാല്‍, അധിക സ്പെക്ട്രത്തിന് വില നല്‍കേണ്ടിവരും.

ഇനിമുതല്‍ ലൈസന്‍സുകള്‍ക്കൊപ്പം 2ജി സര്‍വീസുകള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് 1.8 മെഗാ ഹെര്‍ട്സ് ഫ്രീക്വന്‍സി അധിക വില നല്‍കി വാങ്ങേണ്ടി വരും. ലൈസന്‍സ് പുതുക്കാനുള്ള നയം പിന്നാലെ പ്രഖ്യാപിക്കും.

വെബ്ദുനിയ വായിക്കുക