കശ്‌മീരില്‍ സംഘര്‍ഷം തുടരുന്നു: 16 പേര്‍ കൊല്ലപ്പെട്ടു; പ്രദേശത്ത് നിരോധനാജ്ഞ
ഞായര്‍, 10 ജൂലൈ 2016 (14:28 IST)
കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. ഹിസ്‌ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ആയിരുന്നു കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി ഉയര്‍ന്നു.
സംഘര്‍ഷത്തില്‍ 200 ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 90 പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്.
സംഘര്‍ഷം മുന്നില്‍ കണ്ട് 10 ജില്ലകളില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചിട്ടില്ല. അനന്ത്‌നാഗ്, ഖുല്‍ഗാം, ഷോപിയാന്‍ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷാസ്ഥാപനങ്ങള്‍ക്കും നേരെയും ആക്രമണം ഉണ്ടായി.
പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഒരാള്‍ നദിയില്‍ വീണ് മരിച്ചു.