114 തീവ്രവാദികള്‍ ആയുധം വെടിഞ്ഞു കീഴടങ്ങി

വ്യാഴം, 27 സെപ്‌റ്റംബര്‍ 2012 (11:07 IST)
PRO
മണിപ്പൂരില്‍ വിവിധ സംഘടനകളില്‍പ്പെട്ട 114 തീവ്രവാദികള്‍ ഇന്ന് മുഖ്യമന്ത്രി ഇബോബി സിംഗിനെ സാന്നിധ്യത്തില്‍ ആയുധങ്ങള്‍ അധികൃതരെ ഏല്പിച്ചിട്ട് കീഴടങ്ങി. 11 വിവിധ വിഭാഗങ്ങളില്‍പ്പെട്ട തീവ്രവാദികളാണ് ആയുധം വെടിഞ്ഞ് കീഴടങ്ങിയത്.

യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, പീപ്പിള്‍സ് റെവലൂഷണറി പാ‍ര്‍ട്ടി, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി,കെ എല്‍ എന്‍ എ, യു പി ആര്‍ എഫ് തുടങ്ങിയ സായുധ വിപ്ളവത്തില്‍ വിശ്വസിക്കുന്ന സംഘടനയില്‍പ്പെട്ട ആളുകളാണ് കീഴടങ്ങിയത്.

അസം റൈഫിള്‍സ്(സൗത്ത്)​ ഐ ജി ആസ്ഥാനത്തായിരുന്നു കീഴടങ്ങല്‍ ചടങ്ങ്. 74 ഓളം തോക്കുകള്‍ വെടിയുണ്ടകളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക