കുൽഭൂഷണ് യാദവ് കേസ്; ഇന്ത്യയോട് കളിച്ചാല്‍ ഇതായിരിക്കും ഫലം - 110 പാക് സൈറ്റുകള്‍ക്ക് നേരെ മല്ലു സൈബർ സോൾജിയേഴ്സിന്റെ ആക്രമണം
വ്യാഴം, 18 മെയ് 2017 (08:15 IST)
ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം പാക് സൈനികര്‍ വികൃതമാക്കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ അശാന്തി പുകയവെ പാക് വെബ്സൈറ്റുകൾക്ക് നേരേ ഇന്ത്യൻ സൈബർ ഹാക്കർമാരുടെ ആക്രമണം.
110 പാക് സൈറ്റുകളാണ് മല്ലു സൈബർ സോൾജിയേഴ്സ് എന്ന കൂട്ടായ്മ ആക്രമണം നടത്തി നിശ്ചലമാക്കിയത്. ഓപ്പറേഷൻ പേബാക്ക് എന്നു പേരിട്ടായിരുന്നു ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം.
ഹാക്ക് ചെയ്യപ്പെട്ട പല സൈറ്റുകളും തിരിച്ചുപിടിക്കാൻ പാക് അധികൃതർക്ക് സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്.
പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷണ് യാദവിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യൻ സൈബർ ഹാക്കർമാര്‍ പാക് സൈറ്റുകളില്‍ ആക്രമണം നടത്തിയത്.