കനത്ത മൂടല്‍മഞ്ഞിനെതുടർന്ന് ജയ്പൂര്‍-ആഗ്ര ദേശീയപാതയില്‍ മുപ്പതു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാൾ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആദ്യം അപകടത്തില്‍ പെട്ട വാഹനം മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാതെ വന്നതാണ് തുടര്‍ച്ചയായ അപകടത്തിന് കാരണമായത്