‘ബലിപെരുന്നാളിന് വെളുത്ത മൃഗങ്ങളെ അറുക്കരുത്, പശുവാണെന്ന് തെറ്റിദ്ധരിക്കും’; പത്രപ്പരസ്യവുമായി പ്രമുഖ മുസ്ലീം സംഘടന

ശനി, 2 സെപ്‌റ്റംബര്‍ 2017 (14:12 IST)
ബലി പെരുന്നാളിനോടനുബന്ധിച്ച് വെളുത്ത മൃഗങ്ങളെ അറുക്കരുതെന്ന പത്രപ്പരസ്യവുമായി ഒരു മുസ്ലീം സംഘടന രംഗത്ത്. 'ജമിയാത്ത് ഉല്‍മ ഹിന്ദ്' എന്ന പ്രമുഖ മുസ്ലീം സംഘടനയാണ് പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യം നല്‍കിയത്. 
 
ബലി പെരുന്നാളിന് തവിട്ട് നിറത്തിലുള്ളതോ കറുത്തതോ ആയ മൃഗങ്ങളെ മാത്രമേ അറുക്കാന്‍ പാടുള്ളൂവെന്നും വെളുത്ത മൃഗങ്ങളെ അറുത്താല്‍ പശുവാണെന്ന് തെറ്റിദ്ധരിച്ച് ഗോരക്ഷകരുടെ ആക്രമണമുണ്ടായേക്കുമെന്നും പരസ്യത്തില്‍ പറയുന്നു.
 
ആരെങ്കിലും ബലി തടയാന്‍ ശ്രമിച്ചാല്‍ ആ പ്രദേശത്തുള്ള മുതിര്‍ന്ന ആളുകളെക്കൊണ്ട് അവരുമായി സംസാരിക്കണം. എന്നിട്ടും പ്രയോജനമില്ലെങ്കില്‍ വേറെ സ്ഥലത്ത് കൊണ്ടുപോയി ബലി നടത്തണം. ഒരു കാരണവശാലും സംഘര്‍ഷത്തിന് തുനിയരുതെന്നും ഏതുപ്രതികൂല സാഹചര്യവും സമാധാനത്തോടെയും സാഹോദര്യസ്‌നേഹത്തോടെയും പരിഹരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക