‘ഗാന്ധി സമൂഹത്തെ വിഭജിച്ചു’

PTIFILE

സ്വാതന്ത്ര്യത്തിനു ശേഷമുള്ള 60 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സാമൂഹ്യമായ പല കുഴപ്പങ്ങള്‍ക്കും കാരണം മഹാത്‌മാ ഗാന്ധിയാണെന്ന് ഉത്തര്‍പ്രദേശ് മുഖമന്ത്രി മായാവതി. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹാന്‍ എന്ന പേരില്‍ തന്‍റെ പാര്‍ട്ടി അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെങ്കിലും സമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിക്കുകയാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ചെയ്‌‌തതെന്നും മായാവതി പറഞ്ഞു.

ഒരു പ്രത്യേക പദം കൊണ്ടാണ് ദളിതുകളെയും പട്ടികജാതിക്കാരെയും ഗാന്ധി സംബോധന ചെയ്‌‌തത്. സമൂഹത്തില്‍ സവര്‍ണ്ണര്‍, അവര്‍ണ്ണര്‍ എന്ന തട്ടുകള്‍ ഉണ്ടാക്കാനും പല സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാനും ഇതു കാരണമായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ജാതിരഹിതം ഉള്‍പ്പടെയുള്ള സകല അസമത്വത്തിനെതിരായ കാഴ്ചപ്പാടുള്ള ഡോക്ടര്‍ ബി ആര്‍ അംബ്ദേക്കറുടെ പ്രത്യയ ശാസ്ത്രത്തില്‍ നിന്നുള്ള ഒരു സാമൂഹ്യ സാങ്കേതിക മാതൃകയാണ് നാലാമത്തെ തവണയും തന്നെ അധികാരത്തില്‍ എത്തിച്ചതെന്നും മായാവതി സമര്‍ത്ഥിച്ചു. സാമൂഹ്യ നവോത്ഥാനത്തിനായി ദലിതുകളുടേയും ന്യൂന പക്ഷങ്ങളുടേയും പിന്നാലെയാണ് ബി എസ് പി.

അംബ്ദേക്കറിന്‍റെയും പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷി റാമിന്‍റെയും ഉദ്യമങ്ങള്‍ പാര്‍ട്ടി വിജയകരമായി പിന്തുടരുകയാണ്. ബി എസ് പി മുഖ്യ പ്രശ്‌നമായിട്ട് എടുത്തിരിക്കുന്നത് എല്ലാ ജാതികളിലുമുള്ളവരുടെ തൊഴിലില്ലായ്‌മ, ദാരിദ്രം എന്നിവയാണ്. തുല്യതയെ ആസ്പദമാക്കിയ ഒരു സമൂഹം രൂപപ്പെടുത്തുകയാണ് ലക്‍ഷ്യമെന്നും മായാവതി പറയുന്നു. മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു‍. .

വെബ്ദുനിയ വായിക്കുക