‘ഇരകള്‍ മാപ്പ് നല്‍കിയാലും ബലാത്സംഗക്കേസുകള്‍ ഇല്ലാതാകില്ല’
ചൊവ്വ, 27 ഓഗസ്റ്റ് 2013 (15:07 IST)
PRO
PRO
ഇരകള്‍ മാപ്പ് നല്‍കിയാലും ബലാത്സംഗക്കേസുകള്‍ ഇല്ലാതാകില്ലെന്ന് സുപ്രീംകോടതി. ഒത്തുതീര്‍പ്പുകള്‍ നിയമവിരുദ്ധമാണ്. കീഴ്‌ക്കോടതികള്‍ ഇക്കാര്യം ഉള്‍ക്കൊള്ളണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ബലാത്സംഗങ്ങള്‍ സാമൂഹിക കുറ്റകൃത്യമാണെന്നും കീഴ്‌ക്കോടതികള്‍ ഇക്കാര്യം ഉള്‍ക്കൊണ്ട് ഒത്തുതീര്‍പ്പുകളെ പ്രോത്സാഹിപ്പിക്കരുതെന്നുമാണ് ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഉത്തരവിട്ടത്.
സമീപകാലത്ത് ബലാത്സംഗക്കേസുകള്‍ കീഴ്‌ക്കോടതികളില്‍ ഒത്തുതീര്‍പ്പാകുന്നത് പതിവായ സാഹചര്യത്തിലാണ് സുപ്രീംകോടതി പുതിയ ഉത്തരവ്പുറപ്പെടുവിച്ചിരിക്കുന്നത്. ബലാത്സംഗത്തിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടെന്നിരിക്കെയാണ് കീഴ്‌ക്കോടതികളില്‍ ഒത്തുതീര്‍പ്പിലൂടെ പ്രതികള്‍ നിയമത്തില്‍നിന്നും രക്ഷപ്പെടുന്നത്.