‘അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കണം’

വെള്ളി, 27 ഡിസം‌ബര്‍ 2013 (15:58 IST)
PRO
PRO
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. അഴിമതിയും വിലകയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എകെ ആന്റണി, പി ചിദംബരം, കപില്‍ സിബല്‍, കെ വി തോമസ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും എഐസിസി ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക