‘അധികാരത്തിലെത്തിയാല്‍ ഭൂരഹിതര്‍ക്ക് മൂന്ന് ഏക്കര്‍ വീതം ഭൂമിയും തൊഴില്‍ രഹിതര്‍ക്ക് തൊഴിലും‘

ചൊവ്വ, 19 നവം‌ബര്‍ 2013 (12:50 IST)
PRO
PRO
മധ്യപ്രദേശില്‍ ബിഎസ്പി അധികാരത്തിലെത്തിയാല്‍ ഭൂരഹിതര്‍ക്ക് മൂന്ന് ഏക്കര്‍ വീതം ഭൂമിയും തൊഴില്‍ രഹിതര്‍ക്ക് തൊഴിലും നല്‍കുമെന്ന് ബിഎസ്പി നേതാവ് മായാവതി. മധ്യപ്രദേശിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ബലാഗട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.മധ്യപ്രദേശിലെ 230 അസംബ്ലി സീറ്റിലേക്കും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മായാവതി, തന്റെ പാര്‍ട്ടിക്ക് ആരുമായും സഖ്യമുണ്ടാവില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ 66 വര്‍ഷങ്ങളിലായി ബിജെപിയും കോണ്‍ഗ്രസും മാറി മാറി ഭരിച്ചിട്ടും ബഹുജന്‍ സമാജിന് (അധകൃത വിഭാഗം) യാതൊരു പുരോഗമനവുമുണ്ടായിട്ടില്ല. ഉത്തര്‍പ്രദേശിലെ ബിഎസ്പി സര്‍ക്കാര്‍ ഗോത്രവിഭാഗത്തിലെ ആളുകള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രമോ മധ്യപ്രദേശ് സര്‍ക്കാരോ ഭൂരഹിതരായ ഗോത്രവിഭാഗക്കാര്‍ക്കായി യാതൊന്നും ചെയ്തിട്ടില്ലെന്നും മായാവതി പറഞ്ഞു

വെബ്ദുനിയ വായിക്കുക