സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ വിധി പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഈ കാര്യത്തില്‍ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
2009ലെ ഡല്‍ഹി ഹൈക്കോടതി വിധിയില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കിരിന്നു. എന്നാല്‍ ഈ വിധി റദ്ദ് ചെയ്താണ് കഴിഞ്ഞ ഡിസംബറില്‍ സ്വവര്‍ഗരതി ക്രിമിനല്‍ ഗണത്തില്‍ പെടുത്തിയത്. ഐപിസി സെക്ഷന്‍ 377 സ്വവര്‍ഗരതി കുറ്റമാണെന്ന് സ്ഥാപിക്കുന്നതാണ്. എന്നാല്‍ ഈ നിയമം നില നില്‍ക്കുമെന്നും കോടതി പറഞ്ഞിരുന്നു.