സ്വവര്‍ഗരതി നഷ്ടപ്പെടാന്‍ കാരണക്കാരിയായ യുവതിയെ യുവാവ് കുത്തിക്കൊന്നു. തൃച്ചന്‍കോട്ടിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജ് അധ്യാപിക ദീപയാണ് കൊല്ലപ്പെട്ടത്. സേലം മണിയന്നൂരില്‍ താമസിക്കുന്ന ശിവകുമാര്‍ (34) ആണ് ഇവരെ കൊലപ്പെടുത്തിയത്.
സ്വകാര്യ ബസ് കണ്ടക്ടറായ ശ്രീധറുമായി (23) ശിവകുമാര്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഈ ബസിലെ സ്ഥിരം യാത്രക്കാരിയായ ദീപയുമായി ശ്രീധര്‍ പ്രണയത്തിലായി. ഇതോടെ ശിവകുമാറിനെ ശ്രീധര്‍ അവഗണിക്കാന്‍ തുടങ്ങി.
ഈ സംഭവം താങ്ങാനാകാത്തതിനെ തുടര്‍ന്നാണ് ദീപയെ ശിവകുമാര്‍ കൊലപ്പെടുത്തിയത്. വിവാഹിതയാണ് കൊല്ലപ്പെട്ട ദീപ.