വിവാഹവേളയില്‍ 51,000 രൂപയാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ തുക ലഭിക്കാത്തതിനാല്‍ തന്നെ സ്ഥിരമായി ഇവര്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു. കുടിക്കാനുള്ള പാനീയത്തിൽ മരുന്നു ചേർത്ത് നല്‍കിയതിനെ തുടര്‍ന്ന് പാതിമയക്കത്തിൽ കിടന്നപ്പോഴാണ് തന്റെ കയ്യില്‍ ‘എന്റെ പിതാവ് ഒരു കള്ളനാണെന്ന്’ എഴുതിയ പച്ചകുത്തിയതെന്നും യുവതി വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് യുവതി ഇപ്പോൾ സ്വന്തം കുടുംബത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ആവശ്യപ്പെട്ടു.