സോണിയ പാകിനെതിരെ കടുത്ത നിലപാടില്‍

ബുധന്‍, 4 ഫെബ്രുവരി 2009 (19:44 IST)
PTI
തീവ്രവാദമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തീവ്രവാദം തുടച്ചുനീക്കുമെന്ന് ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ടെന്നും തീവ്രവാദം നേരിടുന്നതില്‍ ഇന്ത്യയുടെ ശക്തി പാകിസ്ഥാന് മനസിലായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഗുജറാത്തിലെ സില്‍‌വാസയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ.

വിവിധ മതവിഭാഗങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന രാജ്യമായാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ അറിയപ്പെടുന്നതെന്ന് പാകിസ്ഥാന്‍ മനസിലാക്കണം. രാജ്യത്തിന്‍റെ ശക്തിയും ഐക്യവും തകര്‍ക്കാനാണ് അയല്‍‌ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം പ്രവണതകളെ രാജ്യം ഫലപ്രദമായി അതിജീവിക്കുമെന്ന് അവര്‍ക്കറിയില്ലെന്ന് സോണിയ വ്യക്തമാക്കി.

യുപി‌എ സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദാദ്രയിലും നഗര്‍ ഹാവേലിയിലും പരോക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയത്. ഇന്നലെ രാജസ്ഥാനില്‍ നടത്തിയ മറ്റൊരു പ്രസംഗത്തിലും തീവ്രവാദ പ്രവര്‍ത്തനത്തെ സോണിയ ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പാകിസ്ഥാന്‍ പിന്തുണയോടെയുള്ള തീവ്രവാദത്തെ സോണിയ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.

വെബ്ദുനിയ വായിക്കുക